" No man is rich enough to buy back his Past "..... But you can cherish your memories.....

Saturday, October 26, 2013

Congratulations

Sinoob and Shahna Blessed with Baby girl

Coincidence - Last Blog update was their Marriage

Sunday, December 11, 2011

Wednesday, June 9, 2010

ഒരു തിരകഥ കൂടി....

വെറുതെ ഇരുന്നു ഉറങ്ങിയപ്പോള്‍ ചുമ്മാ ഒന്ന് കുസാറ്റില്‍ പോയി വരാം എന്ന് കരുതി.. ഞാന്‍ കാറുമായി പുറത്തിറങ്ങി.. പുതിയ കാറുമായി ആയിരുന്നു ഞാന്‍ അവിടെ പോയത്. പായപിള്ളില്‍ കാര്‍ നിര്‍ത്തിയ ശേഷം അവിടെ നിന്ന് ഒരു ചായ കുടിച്ചു. എന്നിട്ട് ഞാന്‍ കൊച്ചിന്‍ സര്‍വകലാ ശാലയുടെ റോഡിലൂടെ നടക്കുകയായിരുന്നു നല്ല വിശപ്പ്‌ തോന്നി .. എന്നാല്‍ ഹോട്ടല്‍ നാസില്‍ നിന്നും എന്തെങ്കിലും കഴിക്കാമെന്ന് കരുതി. എന്തു കൊണ്ടോ മനസിനു ഒരു സുഖം. ഓര്‍മകളില്‍ പലതും പോയി മറഞ്ഞു കൊണ്ടിരിന്നു.. നല്ല മഴക്കാറുണ്ട്. ഞാന്‍ രണ്ടു ചപ്പാത്തിയും ഒരു ബീഫ്‌ കറിയും ഓര്‍ഡര്‍ ചെയ്തു അവിടെ ഇരുന്നു. അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു... നാസിലെ ജനലില്‍ കൂടി പുറത്തേക്കു നോക്കി കൊണ്ട് ഞാന്‍ മഴയുടെ സൌദര്യം ആസ്വദിച്ചു കൊണ്ടിരിന്നു. ഓര്‍മകളില്‍ എന്‍റെ കൂട്ടുകാരുടെ മുഖങ്ങള്‍ പോയി മറഞ്ഞു കൊണ്ടിരിന്നു. ആ അലയിടികളില്‍ ചപ്പാതിയുടെയും ബീഫിന്റെയും രുചി പോലും ഞാന്‍ അറിഞ്ഞില്ല.. അതിനെക്കാളൊക്കെ എത്രയോ രുചികമായിരുന്നു ആ ഓര്‍മ്മകള്‍..

മഴ ഒന്ന് തോര്‍ന്നു തുടങ്ങി. ഞാന്‍ അവിടെ നിന്നും ഇറങ്ങി എം സി എ ഡിപാര്‍ട്ട്മെന്റ് ലക്ഷ്യമാകി നടന്നു.. എന്‍റെ കയ്യില്‍ ഒരു ക്യാമറ ഉണ്ടായിരുന്നു. അതില്‍ കൂട്ടുകാരുടെ കയ്യൊപ്പുകള്‍ പതിഞ്ഞ ഓരോരോ സ്ഥലങ്ങളും ഒപ്പിയെടുത്തു.. പഞ്ചാരമുക്ക് കവലയില്‍ പഴയത് പോലെ ഒരു പഞ്ചാരയും കണ്ടില്ല. മഴയില്‍ കുതിര്‍ന്ന ആ പഞ്ചാര മുക്കും എന്‍റെ ക്യാമറയില്‍ പതിച്ചു.. അവിടെ നിന്നും ഞാന്‍ അഭിലാഷ് മെമ്മോറിയല്‍ ബസ്‌ സ്റ്റോപ്പ്‌ ലേക്ക് നടന്നു.. അവിടെ കുറച്ചു പേര് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവരുടെ ഓരോ സംസാരങ്ങളും ഞാന്‍ പതിയെ ശ്രദ്ധിച്ചു. എവിടെയോക്കെയോ കേട്ട് മറന്ന കല പില സംസാരങ്ങള്‍. ഓര്‍മയില്‍ ഞാനും അവരിലെ ഒരംഗം പോലെ ആയി.. കൂട്ടത്തോടെ പരീക്ഷക്ക്‌ പഠിക്കുന്ന ഒരു കൂട്ടം കുട്ടികളും അവിടെ ഉണ്ടായിരുന്നു.. ഞാന്‍ ക്യാമറ അവരില്‍ ഒരാളെ ഏല്‍പ്പിച്ചു അവരുടെ കൂടെ നിന്ന് കൊണ്ട് ഒരു ഫോട്ടോ എടുത്തു. അവര്‍ എന്നോട് എന്‍റെ വിശേഷം അനേഷിച്ചു. നിങ്ങളെ പോലെ ഞാനും ഒരിക്കല്‍ ഒരുപാടു നേരം ഇവിടെ ഇതിലും കൂടുതല്‍ കൂട്ടുകാരുമായി പഠിക്കുകയും കല പില കൂട്ടുകയും ചെയ്തിട്ടെന്നു പറഞ്ഞു ഞാന്‍ കുസാറ്റിന്റെ പഴയകാലം എന്‍റെ മനസില്‍ അയവിറക്കാന്‍ തുടങ്ങി...

അവിടെ നിന്നും ഞാന്‍ സെന്‍ട്രല്‍ ലൈബ്രറി വഴി പതിയെ നടന്നു.. മഴ മാറി സൂര്യന്‍ കാര്‍മേഖങ്ങള്‍ കിടയില്‍ നിന്നും പുറത്തു വന്നു.. പഠിച്ചു കൊണ്ടിരിന്നപ്പോള്‍ ജോലി കിട്ടിയിട്ട് എല്ലാവരും കൂടി ഇവിടെ വരണം എന്ന് എല്ലാവരും പറയുമായിരുന്നു.. ഇന്നും അതൊരു ആഗ്രഹമായി തന്നെ നില്കുന്നു... നടന്നു നടന്നു ഞാന്‍ ഡിപാര്‍ട്ട്മെന്റ് അടുത്ത് എത്തി..

പെട്ടെന്ന് ആരോ വന്നു എന്‍റെ തോള്ളത് തട്ടി... എടാ എഴുനേല്‍ക്കു നിനക്ക് ഓഫീസില്‍ പോകണ്ടേ...!!!!!? ഉറക്കമുണര്‍ന്ന ഞാന്‍ കണ്ട ഓര്‍മ്മകള്‍ ഒരു സ്വപ്നം മാത്രമായി മറഞ്ഞു.... വെറുതെ ഈ മോഹങ്ങള്‍ എന്നരിയുബോഴും വെറുതെ മോഹിക്കുവാന്‍ മോഹം...

Wednesday, January 13, 2010

ഹാപ്പി ന്യൂ ഇയര്‍ !!!!!

എല്ലാവര്ക്കും പുതുവത്സര ആശംസകള്‍ നേരുന്നു.....

Thursday, October 8, 2009

'പ്രേതബ്ലോഗുകള്‍' :

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

കടപാട് .. വിക്കിപീഡിയ....

അക്കൂട്ടത്തില്‍... നമ്മള്‍ കുസാറ്റ് .... വേണോ... വേണ്ടയോ...?
നമ്മള്‍ കുസാറ്റിനെ ഇത് വരെ അതില്‍ പെടുതാതിരുന്നതില്‍ എല്ലാവര്ക്കും ഒരായിരം നന്ദി....
2007 ഒക്ടോബര്‍ മാസത്തിലാണ് നമ്മള്‍ കുസാറ്റ് ബ്ലോഗിന്റെ ജനനം....

 

Saturday, September 12, 2009

ഒരു വിഷമം.

 
ഇന്ന് ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരുന്നു ഇതു എഴുതണ്ട ആള്‍ അല്ല..
എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ കൂടെ ഒരു പ്രിയ സുഹ്രത്തിന്റെ കല്യാണത്തിന് പോകേണ്ടതായിരുന്നു.
ഓഫീസില്‍ കട്ട പണി ഉണ്ടായിട്ടും ടീം ലീഡര്‍ മനസ്സില്ല മനസോടെ ആണ് എനിക്ക് ഇന്ന് ലീവ് തന്നത് .. കൂടെ ഞായറാഴ്ച ഓഫ്സില്‍ വരണം എന്നുള്ള താക്കീതും..
 
എന്തായാലും കല്യാണത്തിന് പോകണം എന്നുള്ള ഉടെശ്യത്തോടെ ആണ് ഞാന്‍ നാട്ടിലേക്ക് വന്നത്.. 
ഒരു കാരണവും പറഞ്ഞു ഞാന്‍ ഒഴിയുന്നില്ല....കല്യാണം കൂടാന്‍ പറ്റാത്തതില്‍ ഞാന്‍ വല്ലാതെ ഖേദിക്കുന്നു.   പല കൂട്ടുക്കാരുടെ കല്യാണത്തിനും ഞാന്‍ പോകാതിരുന്നിട്ടുണ്ട്, പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വിഷമം. അത് ഇവിടെ പങ്കുവയ്ക്കുന്നു...
 
ഈ സമയം ആ പ്രിയ സുഹൃത്തിന്റെ കല്യാണം നടക്കുകയാണ്... വധു ഡോക്ടര്‍ ആണ്...
എന്റെ എല്ലാ മംഗളാശംസകളും, ഒപ്പം പ്രാര്‍ത്ഥനയും..