" No man is rich enough to buy back his Past "..... But you can cherish your memories.....

Thursday, October 8, 2009

'പ്രേതബ്ലോഗുകള്‍' :

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

കടപാട് .. വിക്കിപീഡിയ....

അക്കൂട്ടത്തില്‍... നമ്മള്‍ കുസാറ്റ് .... വേണോ... വേണ്ടയോ...?
നമ്മള്‍ കുസാറ്റിനെ ഇത് വരെ അതില്‍ പെടുതാതിരുന്നതില്‍ എല്ലാവര്ക്കും ഒരായിരം നന്ദി....
2007 ഒക്ടോബര്‍ മാസത്തിലാണ് നമ്മള്‍ കുസാറ്റ് ബ്ലോഗിന്റെ ജനനം....