" No man is rich enough to buy back his Past "..... But you can cherish your memories.....

Tuesday, July 28, 2009

ആരാണ് ഗുലാന്‍ ?

ഇതിലൊരു കഥയുണ്ട് ..ഒരു കേട്ട് കഥ... ഒരു പാവം യാത്രകാരന്‍.....

അന്ന് വെള്ളിയാഴ്ച സിനൂപ്‌ തിരുവനന്തപുറത്തു നിന്നും നാട്ടിലേക്കു വരുന്ന വഴി, മഴ ചാറുന്നുണ്ട്. കൊല്ലം ടൌണില്‍ എത്തിയതും സിനൂപ്‌ ഒരു വലിയ ഫ്ലെക്സ്‌ ബോര്‍ഡ്‌ കണ്ടു കാര്‍ നിര്‍ത്തി..ബോര്‍ഡില്‍ "ഗുലാന്‍" ചിരിച്ചുകൊണ്ടിരിക്കുന്നു .. വരുന്ന ആഗസ്റ്റ്‌ 22 നു "ഞങ്ങള്‍ വിവാഹിതരാകുന്നു".. എന്നെഴുതിയ ബോര്‍ഡില്‍ ഗുലാന്റെ കൂടെ ഗുലാന്റെ പെണ്ണും ഉണ്ട്.. ബാന്നരില്‍ ഗുലന്റെ കല്യാണത്തിന്റെ വെബ്‌ സൈറ്റ് അഡ്രസ്സും കൊടുത്തിട്ടുണ്ട്‌.. ഗുലാനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അയക്കാന്‍ മെയില്‍ അഡ്രസ്സും ഉണ്ട്..

എന്തായാലും കാര്‍ നിറുത്തി..ഒരു ബോഞ്ചി വെള്ളം(നാരങ്ങ വെള്ളം) കുടിച്ചിട്ട് യാത്ര തുടരാം എന്ന് കരുതി സിനൂപ്‌ അടുത്തുള്ള കടയില്‍ കയറി.. അപ്പോഴാണ്‌ അവിടത്തെ കടയില്‍ തൂകിയിട്ടിരുന്ന മാഗസിനില്‍ തമിള്‍ നടന്‍ സൂര്യയുടെ ഫോട്ടോ....സിനൂപ്‌ ഒന്ന് സൂക്ഷിച്ചു നോക്കി.. അല്ല ..സൂര്യ അല്ല... അത് ഗുലാനാണ്..!! ഗുലാന്റെ കല്യാണ വിശേഷങള്‍ ആയിരുന്നു അതില്‍... ഗുലാന്‍ പുലി തന്നെ..!!!

ബോഞ്ചി വെള്ളവും കുടിച്ചു, മാഗസിനും വാണ്ടി സിനൂപ്‌ യാത്ര തുടര്‍ന്ന്... പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി പിരിവു ചോദിച്ചത്.. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഗുലന്റെ കല്യാണ പരസ്യം പേപ്പറില്‍ കൊടുക്കാന്‍ വേണ്ടി ഫാന്‍സ്‌ അസോസിയേഷന്റെ പിരിവു ആണ് പോലും.. ഗുലാനെ കുറിച്ച് ഓര്‍ത്തു കൊണ്ട് വണ്ടി ഓടിച്ച സിനൂപ്‌, റോങ്ങ്‌ സൈഡില്‍ കൂടില്‍ കയറിയതിനു പോലീസ് പിടിച്ചു..
പോലീസ് : എടുക്കട നിന്റെ ബുക്കും, പേപ്പറും ...
സിനൂപ്‌ (ബുക്കും പേപ്പറും കൊടുത്തു..)
പോലീസ് : ഒരു ആയിരം രൂപ ഫൈന്‍ അടിച്ചിട്ട് പോടാ..
സിനൂപ്‌ : സര്‍ ഞാന്‍ ഗുലാന്റെ ആളാണ്‌..
പോലീസ് (ഭയത്തോടെ) : ക്ഷമിക്കണം സാര്‍.. എനിക്ക് ആള് മാറി പോയതാണ്.. പ്ലീസ് ഗുലാനോട് പറയരുത്..
സിനൂപ്‌ (മനസ്സില്‍) : ഗുലാന്‍ ആള് ഒരു സംഭവം തന്നെ...!!

ആരാണ് ഈ ഗുലാന്‍ ? ശരിയുത്തരം എസ് എം എസ് അയക്കുക..
അയക്കേണ്ട ഫോര്‍മാറ്റ്‌ : WHO IS GULAN
അയക്കേണ്ട നമ്പര്‍ : 09160004188

Sunday, July 26, 2009

ഒരുത്തന് പണി കൊടുത്തപ്പോ എന്തൊരു സന്തോഷം

എല്ലാം കഴിഞ്ഞപ്പോ എല്സോന്റെ മുഖത്ത് തിളങ്ങി നിന്ന ഭാവം ... അതില്‍ ക്രൂരതയുടെ ഒരു നിഴലാട്ടം കണ്ടുവോ ..പക്ഷെ .. ഞങ്ങള്‍ എല്ലാവരും (bibeesh, vimal kumar enna sumesh, ബിനീഷ്‌, elson .. pinne njanum) ഒരു മിച്ചു കൂടിയപ്പോ .. പഴയ CUSATile ആ ഒരു സന്തോഷവും രസവും ഒക്കെ വന്ന പോലെ .. അപ്പൊ Aslam മാത്രം ഇതു വരെ കാര്യമായിട്ട് 'contribute' ചെയ്ത ഈ സൈറ്റിലെ ക്ക് ഒന്നും എഴുതിയില്ലെങ്കില്‍ അത് മോശമല്ലേ?? (അല്ലെ ?)..

സംഭവം എന്താണെന്നു കൃത്യമായിട്ട്‌ പറയാം .. മഹേശ്ന്റെ കല്യാണത്തിന്റെ invitation... മഹേഷ്‌ എപ്പോഴും (വ്യതസ്തനല്ലെന്കിലും ) വ്യത്യസ്തനവന്‍ ശ്രമിക്കാരുണ്ടല്ലോ. അത് പോലെ (ഒരു കാര്യവുമില്ലെങ്കിലും ) അവന്‍ ഒരു "wed site" ഉണ്ടാക്കിയിരിക്കുന്നു .. കാര്യം .. എല്ലാം അടിപൊളി ആയിട്ടുണ്ട്‌ .. എന്നാലും എന്തോ ഒരു കുറവ് .. കുറച്ചു കമന്റ്സ് .. കുറച്ചു "threads" ഒക്കെ ഇല്ലാത്തതിന്റെ ഒരു .. എന്തോ ഒരു ഇത് ..

വിമല്‍ കുമാര്‍ ആദ്യമേ തന്നെ warn ചെയ്തു .. ശെരിക്കും നടന്ന അവന്റെ കാര്യങ്ങളൊക്കെ പറഞ്ഞു വെര്‍തെ ആ കല്യാണം മുടക്കനോട (തമാശ ആണ് കേട്ടോ ).. അത് കൊണ്ടു തന്നെ .. വളരെ ലളിതവും നിരുപദ്രവകരവുമായ കുറെ കമന്റ്സും പോസ്റ്റും മാത്രം add ചെയ്തു .. ഈ സമയം കൂടത്തില്‍ ഇല്ലാത്ത aslam, sinoob, deepak, vijayan, dany, somia ഇവര് ഒക്കെ മഹേശ്ന്റെ sitil active ആയപ്പോ .. ഞങ്ങള്‍ക്കൊരു നിര്‍വൃതി...
Site കാണുന്നവര്‍ Discussionsum Guestbookum കാണാതെ പോകരുതേ... (http://www.firstphera.com/main.aspx?s=http://www.firstphera.com/mahe_sari/Welcome/tabid/520222/Default.aspx?flp=y&m=http://www.firstphera.com/MusicPlayer.aspx?MusicID=0&pid=25036)

Jestin