" No man is rich enough to buy back his Past "..... But you can cherish your memories.....

Wednesday, June 9, 2010

ഒരു തിരകഥ കൂടി....

വെറുതെ ഇരുന്നു ഉറങ്ങിയപ്പോള്‍ ചുമ്മാ ഒന്ന് കുസാറ്റില്‍ പോയി വരാം എന്ന് കരുതി.. ഞാന്‍ കാറുമായി പുറത്തിറങ്ങി.. പുതിയ കാറുമായി ആയിരുന്നു ഞാന്‍ അവിടെ പോയത്. പായപിള്ളില്‍ കാര്‍ നിര്‍ത്തിയ ശേഷം അവിടെ നിന്ന് ഒരു ചായ കുടിച്ചു. എന്നിട്ട് ഞാന്‍ കൊച്ചിന്‍ സര്‍വകലാ ശാലയുടെ റോഡിലൂടെ നടക്കുകയായിരുന്നു നല്ല വിശപ്പ്‌ തോന്നി .. എന്നാല്‍ ഹോട്ടല്‍ നാസില്‍ നിന്നും എന്തെങ്കിലും കഴിക്കാമെന്ന് കരുതി. എന്തു കൊണ്ടോ മനസിനു ഒരു സുഖം. ഓര്‍മകളില്‍ പലതും പോയി മറഞ്ഞു കൊണ്ടിരിന്നു.. നല്ല മഴക്കാറുണ്ട്. ഞാന്‍ രണ്ടു ചപ്പാത്തിയും ഒരു ബീഫ്‌ കറിയും ഓര്‍ഡര്‍ ചെയ്തു അവിടെ ഇരുന്നു. അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു... നാസിലെ ജനലില്‍ കൂടി പുറത്തേക്കു നോക്കി കൊണ്ട് ഞാന്‍ മഴയുടെ സൌദര്യം ആസ്വദിച്ചു കൊണ്ടിരിന്നു. ഓര്‍മകളില്‍ എന്‍റെ കൂട്ടുകാരുടെ മുഖങ്ങള്‍ പോയി മറഞ്ഞു കൊണ്ടിരിന്നു. ആ അലയിടികളില്‍ ചപ്പാതിയുടെയും ബീഫിന്റെയും രുചി പോലും ഞാന്‍ അറിഞ്ഞില്ല.. അതിനെക്കാളൊക്കെ എത്രയോ രുചികമായിരുന്നു ആ ഓര്‍മ്മകള്‍..

മഴ ഒന്ന് തോര്‍ന്നു തുടങ്ങി. ഞാന്‍ അവിടെ നിന്നും ഇറങ്ങി എം സി എ ഡിപാര്‍ട്ട്മെന്റ് ലക്ഷ്യമാകി നടന്നു.. എന്‍റെ കയ്യില്‍ ഒരു ക്യാമറ ഉണ്ടായിരുന്നു. അതില്‍ കൂട്ടുകാരുടെ കയ്യൊപ്പുകള്‍ പതിഞ്ഞ ഓരോരോ സ്ഥലങ്ങളും ഒപ്പിയെടുത്തു.. പഞ്ചാരമുക്ക് കവലയില്‍ പഴയത് പോലെ ഒരു പഞ്ചാരയും കണ്ടില്ല. മഴയില്‍ കുതിര്‍ന്ന ആ പഞ്ചാര മുക്കും എന്‍റെ ക്യാമറയില്‍ പതിച്ചു.. അവിടെ നിന്നും ഞാന്‍ അഭിലാഷ് മെമ്മോറിയല്‍ ബസ്‌ സ്റ്റോപ്പ്‌ ലേക്ക് നടന്നു.. അവിടെ കുറച്ചു പേര് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവരുടെ ഓരോ സംസാരങ്ങളും ഞാന്‍ പതിയെ ശ്രദ്ധിച്ചു. എവിടെയോക്കെയോ കേട്ട് മറന്ന കല പില സംസാരങ്ങള്‍. ഓര്‍മയില്‍ ഞാനും അവരിലെ ഒരംഗം പോലെ ആയി.. കൂട്ടത്തോടെ പരീക്ഷക്ക്‌ പഠിക്കുന്ന ഒരു കൂട്ടം കുട്ടികളും അവിടെ ഉണ്ടായിരുന്നു.. ഞാന്‍ ക്യാമറ അവരില്‍ ഒരാളെ ഏല്‍പ്പിച്ചു അവരുടെ കൂടെ നിന്ന് കൊണ്ട് ഒരു ഫോട്ടോ എടുത്തു. അവര്‍ എന്നോട് എന്‍റെ വിശേഷം അനേഷിച്ചു. നിങ്ങളെ പോലെ ഞാനും ഒരിക്കല്‍ ഒരുപാടു നേരം ഇവിടെ ഇതിലും കൂടുതല്‍ കൂട്ടുകാരുമായി പഠിക്കുകയും കല പില കൂട്ടുകയും ചെയ്തിട്ടെന്നു പറഞ്ഞു ഞാന്‍ കുസാറ്റിന്റെ പഴയകാലം എന്‍റെ മനസില്‍ അയവിറക്കാന്‍ തുടങ്ങി...

അവിടെ നിന്നും ഞാന്‍ സെന്‍ട്രല്‍ ലൈബ്രറി വഴി പതിയെ നടന്നു.. മഴ മാറി സൂര്യന്‍ കാര്‍മേഖങ്ങള്‍ കിടയില്‍ നിന്നും പുറത്തു വന്നു.. പഠിച്ചു കൊണ്ടിരിന്നപ്പോള്‍ ജോലി കിട്ടിയിട്ട് എല്ലാവരും കൂടി ഇവിടെ വരണം എന്ന് എല്ലാവരും പറയുമായിരുന്നു.. ഇന്നും അതൊരു ആഗ്രഹമായി തന്നെ നില്കുന്നു... നടന്നു നടന്നു ഞാന്‍ ഡിപാര്‍ട്ട്മെന്റ് അടുത്ത് എത്തി..

പെട്ടെന്ന് ആരോ വന്നു എന്‍റെ തോള്ളത് തട്ടി... എടാ എഴുനേല്‍ക്കു നിനക്ക് ഓഫീസില്‍ പോകണ്ടേ...!!!!!? ഉറക്കമുണര്‍ന്ന ഞാന്‍ കണ്ട ഓര്‍മ്മകള്‍ ഒരു സ്വപ്നം മാത്രമായി മറഞ്ഞു.... വെറുതെ ഈ മോഹങ്ങള്‍ എന്നരിയുബോഴും വെറുതെ മോഹിക്കുവാന്‍ മോഹം...