" No man is rich enough to buy back his Past "..... But you can cherish your memories.....

Friday, May 29, 2009

ബാംഗ്ലൂര്‍ യാത്ര - ഈ കഥ ഇവിടെ അവസാനിക്കും.....

രണ്ടാം ഭാഗത്തിന് എനിക്ക് കിട്ടിയ പ്രതികരണം വളരെ വലുതായിരുന്നു..
അതുകൊണ്ട് ഇനി തുടരാത്ത ഈ കഥ ഇവിടെ അവസാനിക്കും.....

ഞായരഴ്ചാ എഴുനേറ്റപ്പോള്‍ തന്നെ നേരം വൈകി . ജെസ്റിനും സുമേഷും ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിച്ചില്ല.. ബാക്കി എല്ലാവരും എഴുനേറ്റു ചുറ്റും കൂടി സൊറ പറയാന്‍ തുടങ്ങി. കൂടുതല്‍ വിഷയവും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തന്നെ ആയിരുന്നെകിലും.. ഇതിനിടയില്‍ എല്ലാ ക്ലാസ്സ്മറെസിന്റെയും പേരുകള്‍ കടന്നു പോയിരുന്നു.. സുമിത.. ശ്രീജ...അനീഷ്‌ ... അങ്ങനെ എല്ലാവരുടെയും.. ഒരു സുഹൃത്തിനെ കുറിച്ച് ദേഷ്യവും സങ്കടവും തോന്നുന്ന ഒരു സംഭവവും കേള്‍ക്കാന്‍ ഇടയായി. ഒരു മണിയോട് കൂടി എല്ലാവരും കുളിച്ചു റെഡി ആയി ഇന്ദുവിന്റെ വീടില്ലേക്ക്..


ഇന്ദുവിന്റെ വീട്ടില്‍ എത്തി..അരുള്‍ അവിടെ ഇല്ല ..പുള്ളി വലിയ എന്തോ ബിസ്സിനസ്സില്‍ പെട്ടിരിക്കയാനെന്നു തോന്നുന്നു.. ഫുള്‍ ടൈം തിരക്ക് ആണ്.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതിന്റെ വിശപ്പ്‌ ജെസ്റിനെ അലട്ടിയത് കൊണ്ടാവാം അവിടെ ഉണ്ടായിരുന്ന പുട്ട് ജെസ്ടിന്‍ തട്ടി..
അരുള്‍ വന്നു, വിഭവ സമൃദമായ ഉച്ചയൂണു റെഡി ആയി.. ബീഫ് ഫ്രൈ, മൂര് കറി, ചെമ്മീന്‍, സാമ്പാര്‍, കാബേജ് ..etc .. കറികളുടെ എണ്ണം കൊണ്ട് മാത്രംമല്ല രുചി കൊണ്ടും പ്രത്യേകഥ ഉണ്ടായിരുന്നു.. എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു.. അതുകൊണ്ട് തന്നെ പലരും ഉറക്കം തൂങ്ങി തുടങ്ങി.. ഇതിനിടയില്‍ അരുള്‍ നതാനിയലിനെ പട്ടു പാടി ഉറക്കുകയും ചെയ്തു. പിന്നെ കുറച്ചു നേരം എല്ലാവരും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അരുള്‍ ആരുടെയൊക്കെയോ കാള്‍ പ്രതീഷിക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തു നോക്കുന്നുണ്ടായിരുന്നു..


നാല് മണിയോട് അടുത്ത്.. ഞങ്ങള്‍ സ്വപ്നയുടെ വീട്ടിലേക്കു .. ഉറക്കം തൂങ്ങി ആയിരുന്നു പലരും അങ്ങോട്ട്‌ നടന്നത് ..താമസിക്കുന്ന ഫ്ലാറ്റിനെ അടുത്ത് എത്തിയപ്പോള്‍ നമ്മുക്ക് പിന്നെ പോകാം എന്ന് പറഞ്ഞ മഹാന്മാരും ഉണ്ടായിരു‌ന്നു... സ്വപ്നയുടെ ആ പഴയ ചിരിയോടുള്ള ആ വരവേല്‍പ്പ് എല്ലാവരുടെയും ഉറക്കം പാതി കെടുത്തി.. അതുല്‍ അവിടെ ഉണ്ടായിരുന്നില്ല.. . ആദര്‍ശും എല്സോനും ഉണ്ടെങ്കില്‍ പിന്നെ സംസാരിക്കാന്‍ വിഷയത്തിന് നമ്മള്‍ എവിടെയും പോകണ്ട.. അവരുടെ കയ്യില്‍ ആവിശ്യത്തില്‍ കൂടുതല്‍ വിഷയം ഉണ്ടാകും.. എന്നെ അല്ബുതപെടുത്തിയ ഒരു കാര്യം.. ആദര്‍ശിന് ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യുന്ന കമ്പനിയും ലോകെഷനും ഒക്കെ മനപ്പാഠം.. എന്നോട് ഒരു തവന്ന മാത്രമേ സംസാരിച്ചിട്ടുള്ളൂ.. എന്നിട്ടും.. ഞാന്‍ ഇപ്പോഴും കോയമ്പത്തൂര്‍ CTS ല്‍ തന്നെ അല്ലെ എന്നുള്ള ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.. (സത്യം പറഞ്ഞാല്‍ ആദര്‍ശ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു.. )
അതുലിന്റെ കളി കോപ്പുകള്‍ എടുത്തു നഥാനിയേല്‍ കളിച്ചു കൊണ്ടേയിരുന്നു.


ഒരിടത്തും ഇരിപ്പുറക്കാതെ അരുളും.. (ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. എന്തോ ഉടായിപ്പ് വേലയുമായി ഇരിക്കുകയാണ് അദ്ദേഹം...) . ആദര്‍ശ് അതുലിന്റെ ഫോട്ടോസ് എടുത്തു കൊണ്ട് വന്നു. ഒരു ചിട്ടയും ഇല്ലാതെ വെച്ചിരിക്കയായിരുന്നു... എല്ലാവരും മാറി മാറി ഫോട്ടോ കണ്ടു.. അതുലിന്റെ ജന്മദിന ഫോട്ടോസ്... അപ്പോഴേക്കും സ്വപ്ന ചായയും ബിസ്കറ്റും .. പിന്നെ മാങ്ങയും കൊണ്ട് വന്നു.. നിമിഷ നേരം കൊണ്ട് എല്ലാം തീര്‍ന്നു.. ചായ കുടിച്ചു ... ഇനി പോകാം അല്ലെ.. ! അതെ പോകാം എല്സോനും ജെസ്റിനും പള്ളിയില്‍ പോകണം....

ഒടുവില്‍ അവിടെ നിന്നും യാത്ര പറഞ്ഞിരങുമ്പോള്‍.. ഓര്‍മയുടെ ബ്ലോഗില്‍ ഒരു ലേഖനം കൂടി എഴുതി ചേര്‍ത്തിരുന്നു..

ഞാന്‍ പരിചയപെടുത്തിയ രണ്ടു പുതു മുഖങ്ങള്‍
അതുല്‍ : സ്വപ്നയുടെ മോന്‍
നഥാനിയേല്‍ : ഇന്ദുവിന്റെ മോന്‍

പ്ലീസ് : ചിലപ്പോള്‍ എന്റെ വാക്കുകള്‍ സന്തോഷിപ്പിക്കും... മറ്റുചിലപ്പോള്‍ വേദനിപ്പിക്കും..
നന്ദി : അപരിചിതന്‍ ആയിട്ട് ആണെങ്കിലും ബ്ലോഗില്‍ അഭിപ്രായം എഴുതുന്ന സുഹൃത്തിനു നന്ദി..

Monday, May 25, 2009

ബാംഗ്ലൂര്‍ യാത്ര രണ്ടാം ഭാഗം...

ശനിയാഴ്ച രാത്രി ഇന്ദുവും അരുളും വന്നു പോയതിനു ശേഷം ചീട്ടു കളി പുരോഗമിച്ചു.. പഴയ ആ പ്രതാപം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ആയിരുന്നു മത്സരം.. എല്സനും ബിനീഷും സുമേഷും ആയിരുന്നു ഒരു ടീം.. ബിനീഷ്‌ ആയിരുന്നു കളിയിലെ കേമ്മന്‍... കൂടുതല്‍ എഴുതുനില്ല.. ഏക്ദേശം 3 മണി ഓളം നീടു ആ മത്സരം അതില്‍ നിന്നും മനസിലാക്കാം ആ കളിയുടെ രസം. എല്ലാവര്ക്കും പഴയ ആ കുസാറ്റ് മനസ് തന്നെ....!!!

ഇനി ഉറക്കം .. (ഉറക്കം തീരും വരെ... ഒരു ഫ്ലാഷ് ബാക്ക്.. ചെന്നൈ വിശേഷം പറയാം...)

അമ്പതു രൂപ കൊണ്ട് ചെന്നൈ കാണാന്‍ ഇറങ്ങിയ ഞാന്‍ നേരെ പോയത് ഡാനിയുടെ വീട്ടിലേക്കാണ്.. അല്ല അവന്‍ വന്നു വിളിച്ചു എന്ന് വേണം പറയാന്‍ ...വൈക്കുന്നെരതെക്ക് 2 ഹരിഹര്‍ നഗര്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട് ഡാനി.. . ഡാനിയുടെയും സോമിയയുടെയും വീടിനെ പറ്റി പറഞ്ഞറിവു ഉണ്ടായിരുന്നിട്ടു കൂടി ഞാന്‍ ആ വീട് കണ്ടപ്പോള്‍ ഞെട്ടി പോയി.. ബാച്ചിലേര്‍സ് പോലും താമസിക്കാന്‍ മടിക്കുന്ന ഒരു വീട്...അന്ന് സോമിയ്ക്ക് ഓഫീസ് ഉണ്ടായിരുന്നു...

12 മണിയോട് കൂടി ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി... തിരുവന്മിയൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ഞാനും ഡാനിയും സോമിയെ കാത്തു നില്‍കുമ്പോള്‍ അതാ ഒരുത്തന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് വരുന്നു... പിന്നെ ആണ് മനസിലായത് ഒരുത്തന്‍ അല്ല ഒരുത്തി .. ഞാന്‍ കാത്തു നിന്ന സോമിയ തന്നെ ആയിരുന്നു അത്....പഴയ ഒരു കുസാറ്റ് ഓര്‍മ എന്റെ മനസ്സില്‍ കൂടി ഓടി... മനസിനെ സന്തോഷത്തോടെ വേദനിപ്പിക്കുന്ന നിമിഷങ്ങള്‍, അത് തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ മാത്രം....

ഞങ്ങള്‍ നേരെ പോയത് ചെന്നൈ സെന്‍ട്രല്‍ എന്ന ഷോപിംഗ് മാളിലേക്ക് ആണ്.. വിശപ്പിന്റെ വിളി ഡാനിയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...മാളില്‍ നേരെ പോയത് 5 -)o മത്തെ നിലയിലേക്ക് ആണ്.. അവിടെ ആണ് ഫുഡ്‌ കോര്‍ട്ട്.. എന്നോട് എന്ത് വേണം എന്ന് ചോദിച്ചു.... വെജ് മതിയോ.. ഡാനി വെജ് ആണ് കഴിക്കുന്നത്‌ എന്ന്... (ഞാന്‍ മനസ്സില്‍ .. കുടുങ്ങിയോ.. വെജ് ???) .. ഞാന്‍ പതിയെ ഒന്ന് നിന്നടത് നിന്നു ചുറ്റി കറങ്ങി.. അതാ KFC... രക്ഷപെട്ടു....KFC യില്‍ നിന്നു ചിക്കന്‍ കഴിച്ചിറങ്ങിയ ഞങ്ങള്‍ അവിടത്തെ ഷോപ്പുകളില്ലോക്കെ കയറി ഇറങ്ങി.. ഇതിനിടയില്‍ ഡാനി ഇടക്കൊകെ പറയുന്നുണ്ടായിരുന്നു നീ ഇതോക്കെ മെയില്‍ അയച്ചു എല്ലാവരെയും അറിയിക്കണം.. എന്ന്.. ഇതാ . ഞാന്‍ എന്റെ കടമ നിര്‍വഹിച്ചു..... എല്ലാവരെയും വിളിച്ചു ഇത് പോലെ ട്രീറ്റും സിനിമയും കാണിപ്പികണം എന്നൊക്കെ പറഞ്ഞോ എന്നൊരു സംശയം. (അതോ എനിക്ക് തോന്നിയതാണോ..)

സിനിമ തുടങ്ങി... 2 ഹരിഹര്‍ നഗര്‍... നടക്കാന്‍ കൊതിക്കുന്ന നടക്കാന്‍ സാധ്യതയില്ലാത്ത.... ഒരു സിനിമയുടെ തിരകഥ എന്റെ മനസില്ലൂടെ .... "2 കുസാറ്റ്" ....

ഫ്ലാഷ് ബാക്ക് പറഞ്ഞു നേരം വെളുത്തു........
ഞാനൊന്നു ഫ്രഷ്‌ ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞിട്ട് കഥ തുടരാം...........തുടരും..

Friday, May 22, 2009

സോറി എഴുതാന്‍ വൈകി പോയി.....

ചെന്നൈയില്‍ നിന്നും Bangalore ലേക്ക്....ബസില്‍ ഉറക്കമുണര്‍ന്ന ഞാന്‍ സമയം നോക്കി 5.15 .. ഹോ ഒന്നും കൂടി ഉറങ്ങാം.. 7 മണി ആണ് സമയം പറഞ്ഞിരിക്കുനന്തു.. ... പെട്ടെന്ന്.. അതാ ഫോറം... അയ്യോ..!!! ബാഗ്‌ എടുത്തു ഡ്രൈവരോട് ക്രൈസ്റ്റ് കോളേജ് ആയോ എന്ന് ചോദിച്ചു.. ഉടനെ വണ്ടി നിര്‍ത്തി ഇറങ്ങിക്കോ എന്ന് പറഞ്ഞു.... ഇറങ്ങിയ ഞാന്‍ ക്രൈസ്റ്റ് കോളേജ് നോക്കി ... കാന്നുന്നില്ല.. കുടുങ്ങി എന്ന് തോന്നി.. ഉടനെ എല്സനെ വിളിച്ചു .. രക്ഷപെട്ടു സ്ഥലം അത് തന്നെ.. എല്സോന്റെ കൂടെ ബൈക്കില്‍ റൂമിലേക്ക്‌...

ഉറക്കമാണ്.. ബിബീഷും .. ബിനീഷും.. ഞാന്‍ അവരെ ശല്യപെടുത്താന്‍ തുടങ്ങി..
ബിനീഷ്‌ : സമയം എന്തായി..?
ഞാന്‍ : 6
ബിനീഷ്‌ : ഒരു 10 ആകുമ്പോള്‍ എന്നെ വിളിക്ക്.. നമ്മുക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ പോകാം..
ഞാന്‍ : (മനസ്സില്‍) ചെന്നൈയില്‍ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കനല്ലേ ഞാന്‍ വന്നത്. !!!!
8-9 ആയപ്പോള്‍ എല്ലാവരെയും കുത്തി എഴുനെല്പിച്ചു കഴിക്കാന്‍ പോയി.... ഇതിനിടയില്‍ ജെസ്ടിന്‍ വിളിച്ചു 3 ആകുമ്പോള്‍ വരാമെന്ന്.. റൂമില്‍ തിരിച്ചെത്തിയ ഉടനെ തുടങ്ങി.. ചീട്ടു കളി..16, 17...... 28..
ഒരു രണ്ടു മനികൂരോല്ലാം പൊരിഞ്ഞ മത്സരം....

ഇനി ഒരു ഇടവേള.... (കുളിച്ചു റെഡി ആയി ഉച്ചഭക്ഷണം കഴിച്ചു..)

സമയം 4 മണി.. ഇന്ദുവിന്റെയും സ്വപ്നയുടെയും വീട്ടില്‍ പോകാമെന്ന് കരുതി.. എല്സണ്‍ ഇന്ദുവിനെ യും സ്വപ്നയെയും വിളിച്ചു പറഞ്ഞു.. സ്വപ്ന ശോപിങ്ങിനു പോയിരിക്കയാണ്‌ ഒരു 2 മണികൂര്‍ കഴിഞ്ഞു വിളിച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞു.. ഇന്ദുവിന്റെ വീട്ടില്‍ പോയി.. വാവയെ കണ്ടു.. അരുള്‍ ഉണ്ടായിരുന്നില്ല.... ചായ കുടിച്ചു... അപ്പോഴേക്കും ജെസ്റിനും സുമേഷും വന്നു.. എന്താ അടുത്ത പരിപാടി... എല്സണ്‍ സ്വപ്നയെ വിളിച്ചു. എടുക്കുന്നില്ല ... (സ്വപ്ന അറിഞ്ഞു കൊണ്ട് എടുക്കതിരുന്നതാണോ അആവോ....) രണ്ടു മൂന്ന് തവണ എല്സണ്‍ വിളിച്ചെന്ന് തോന്നുന്നു.. (അത് പോട്ടെ.... മിസ്സ്‌ കാള്‍ കണ്ടു തിരിച്ചു പോലും വിളിച്ചില്ല.. !)


അവിടെ നിന്നും ഇറങ്ങിയ ഞങ്ങള്‍ ഫോറം തിലേക്കു പോയി. സിനിമ കാണാമെന്നു വിചാരിച്ചു..
ജെസ്ടിന്‍ : നമ്മുക്ക് ജാക്കി കാണാം.. ഞാന്‍ രണ്ടു പ്രാവിശ്യം കണ്ടു.. നല്ലതാ..എനിക്കിഷ്ടപെട്ടു..
ഞാന്‍ : ഒന്ന് ഞെട്ടി.. ഫാന്‍ ആണെങ്കിലും അവനു ഇത്രക്ക് വട്ടുണ്ടോ എന്ന് തോന്നി.. !!!
ഭാഗ്യ ദേവത ഉണ്ടെങ്കില്‍ കാണാമെന്നു എല്ലാവരും പറഞ്ഞു..
PVR ഒന്ന് കറങ്ങി. ഭാഗ്യ ദേവത ഇല്ല... . . ഓ.. രക്ഷപെട്ടു ജാക്ക്കി യും. ഇല്ല.... കറക്കം കഴിഞ്ഞു താഴത്തെ ഫ്ലോര്‍ എത്തിയപ്പോള്‍ എന്റെ റോള്‍ തുടങ്ങി.. KFC ചിക്കന്‍...!!!!!
ഞാന്‍ : വാ..വാ.. ചിക്കന്‍ കഴിക്കാം..
എല്ലാവരും.. ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. (മനസ്സില്‍ പറഞ്ഞു കാണും ഇവന് ഇപ്പോഴും തീറ്റ മാത്രമേ ഉള്ളു എന്ന്.. )
ഞാനും ജെസ്റിനും ക്യൂവില്‍ നിന്ന്.. ഫുള്‍ ബക്കറ്റ്‌ (12 piece) ഓര്‍ഡര്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.
അപ്പോള്‍ എല്സണ്‍ : 12 piece വെറുതെ വേസ്റ്റ് ആകും. നമ്മള്‍ 5 പേരല്ലേ ഉള്ളു (ബിനീഷ്‌ വെജ് ആണ്..)
അപ്പോള്‍ ജെസ്ടിന്‍ എന്നെ ഒന്ന് നോക്കി ഒരു ചിരി..അതിന്റെ അര്‍ഥം എല്ലാവര്ക്കും മനസ്സില്‍ ആയെന്നു തോന്നുന്നു .. പിന്നെ ആരും ചിക്കന്‍ അധിക്കം ആകും എന്ന് പറഞ്ഞില്ല.. ക്രെഡിറ്റ്‌ കാര്‍ഡ്‌ വീശി ജെസ്ടിന്‍ കാശ് പേ ചെയ്തു....


റൂമില്‍ തിരിച്ചു എത്തിയ ഉടനെ തുടങ്ങി വീണ്ടും ചീട്ടു കളി...സമയം 10.30 ആയപ്പോള്‍ ഇന്ദുവിന്റെ കാള്‍ ... അവര്‍ അങ്ങോട്ട്‌ വരുന്നുടെന്നു.... എല്ലാവരും പെട്ടെന്ന് അവരെ വരവേല്‍ക്കാന്‍ റെഡി ആയി. !!!! അരുളും ഇന്ദുവും വന്നു... ഞങ്ങളുടെ കൂടെ ചുറ്റും. കൂടി.... പിന്നെ കുറച്ചു നേരം കുശലം പറഞ്ഞു.... അവര്‍ വന്നത് ഞങ്ങളെ പെട്ടെന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷനിക്കനാണ്... പിറ്റേന്ന് ഉച്ചക്ക് വരാമെന്ന് ഞാന്‍ പറഞ്ഞു.. അവരെ യാത്ര അയച്ചു.. (അവരെ ഞാന്‍ സമ്മതിച്ചു.. പ്രത്യേക്കിച്ചും അരുളിനെ... അരുളിന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണോ അതോ ഇന്ദുവിന്റെ ക്ലാസ്സ്മറെസ്‌ ആണോ ഞങ്ങള്‍ എന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തു പോയി.. ‍)


തുടരും
ഇന്ദുവിന്റെ ഗ്രേറ്റ്‌ ഉച്ച സദ്യ ... സ്വപ്നയുടെ ചായ സല്കാരം.... ആദര്‍ശിന്റെ ഫോട്ടോ ഷോ... അരുളിന്റെ ബിസിനസ്‌ തിരക്ക്...... പിന്നെ ഒരു ചെന്നൈ സല്‍ക്കാരം.. ഡാനിയും...സോമിയയും..