" No man is rich enough to buy back his Past "..... But you can cherish your memories.....

Saturday, January 24, 2009

Daniel - Somia


ഇവര്‍ ഒന്നായി..
പാലാരിവട്ടത്തുള്ള ഡാനി യും കട്ടപനയില്ലുള്ള സോമിയായും ....
ക്ലാസ്സ്മറെസിന്റെ എല്ലാ ആശംസകളും നേരുന്നു. ...
ഇവര്‍ക്ക് എല്ലാവിധ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ...








Friday, January 9, 2009

ഓര്‍മ്മകള്‍ മരിക്കുമോ ?

അതെ വിളിച്ചാലും ഇല്ലെങ്കിലും ഓര്‍മ്മകള്‍ മരിക്കുമോ ?

വാവ ഉറങ്ങുകയാണ്‌. അരുള്‍ ഇന്നു ലേറ്റ് ആണ്.. ചുമ്മാ ഇരിക്കുകയാണ്‌.. ഒരേ കടല്‍ കണ്ടാലോ? അപ്പോഴാണ് ഓര്‍ത്തത് .. ബ്ലോഗ്ഗ് ചെക്ക് ചെയ്തിട്ട് സീമെദ് നാളായല്ലോ എന്ന്. അസ്ലം എഴുതിയത് കണ്ടപ്പോള്‍ എനിക്കിവിടെ രണ്ടു വാക്ക് കുറിക്കാതെ വയ്യ. ഞാന്‍ ഒരു നീണ്ട അവധിക്കു ശേഷം രണ്ടു നാള്‍ക്കുള്ളില്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ പോവുകയാണ്. ഈ നീണ്ട അവധിക്കാലം ഞാന്‍ കൂടുതലും ചിലവിട്ടത് നാല്‌ ചുവരുകള്‍ക്കുള്ളില്‍ ആണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു . ഒട്ടും തിരക്കില്ലാത്ത എന്നാല്‍ ഒത്തിരി തിരക്കുള്ള കുറെ രാവുകളും പകലുകളും .. സ്വാഭാവികമായും ഓര്‍മ്മകള്‍ കൂട്ടിനുണ്ടായിരുന്നു ..


കുസാറ്റ് എം സി എ എന്ട്രന്‍സ് എക്സാം മുതല്‍.. അങ്ങ് അഭിലാഷ് മെമ്മോറിയല്‍ ഇലെ കണ്ണീരിന്റെ ഉപ്പെന്തെന്നരിഞ്ഞ ദിവസം വരെ നീളുന്ന.. അതും പിന്നിട്ടു ബന്ങലോരില്‍ അലഞ്ഞു നടന്നത് വരെ ഉള്ള ഓര്‍മ്മകള്‍..


നാസിലെക്കുള്ള ആ ഇടവഴി.. അവിടെ കരിയിലകളില്‍ ഇരുന്നു ചീട്ടു കളിച്ചത്.. ലാബിലെ പാസ്സ്‌വേര്‍ഡ്‌ ഹാക്കിങ്ങ്സ്.. പിന്നെ പേരു കേട്ട കലിപ്പ് വിപ്ലവം (എന്റമ്മേ അതോര്‍ക്കുമ്പോള്‍ ..അന്ന് പാവം ഞാന്‍..;-) എല്ലാവരും കൂടി എന്നെ ഒത്തിരി വെള്ളം കുടിപ്പിച്ചു കേട്ടോ.. ) ഐ സി എച്ച് കാക്കകള്‍ ..(കാക്ക kaashtangal..).. അന്നൊരു ശക്തമായ മഴയത്ത് ടാലെന്റ്റ് ടൈം കണ്ടത്.സബ്- ഉര്‍ബന്‍ ഗേറ്റ് chaattam ..അതുല്യ സായാഹ്നങ്ങള്‍.. (കൊച്ചു കൊച്ചു പരദൂഷണങ്ങള്‍..).. അന്നാദ്യമായി ജീന്‍സ് ഇട്ടു നാലെണ്ണം ഡി സി എ പടികള്‍ കയറിയത്..അന്ന് ശ്രീ കുമാര്‍ സിര്‍ന്റെ ഹവര്‍ മുഴുവനും ഞാന്‍ മിഴിനീര്‍ ഒഴുക്കിയത്.. അഭിലാഷ് മെമ്മോറിയല്‍ ഇലെ സന്ധ്യകള്‍.. ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് ഒരുയാത്ര .. ആലപ്പുഴ ഷാപ്പും കായല്‍ നടുവിലെ അമൃതേത്തും.. മാത്സ് ടെപര്‍ത്മെന്റ്റ് ഇന്റെ മുന്നിലെ ഊഞ്ഞാലാട്ടവും.. മിനി പ്രൊജക്റ്റ്‌ പ്രശ്നങ്ങള്‍.. പ്ലേസ്മെന്റ് കോലാഹലങ്ങള്‍ ..(കാമ്പസ് പ്ലേസ്മെന്റ് കിട്ടാത്ത എനിക്ക് അതൊക്കെ വെറും കോലാഹലം.. കിട്ടാത്ത മുന്തിരി പുളിക്കും ..).അവസാനത്തെ കമ്പനിയും കാമ്പസില്‍ നിന്നു എന്നെ ഒഴിവാക്കി പോയ ആ ദിവസവും..അങ്ങിനെ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍.. അവ എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്..എന്തെന്നോ? അതൊരു ഗാനം ആണ്. ഞാന്‍ അന്നും ഇന്നും വളരെ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു ഗാനം.. ബ്രയന്‍ ആദംസ് ഇന്റെ "Those were the best days of my life" :).

"Oh When I look back now..

That summer seemed to last forever..

And if I had the choice..

Ya.. Id always wanna be there..

Those were the best days of my life.."