ഇതിലൊരു കഥയുണ്ട് ..ഒരു കേട്ട് കഥ... ഒരു പാവം യാത്രകാരന്.....
അന്ന് വെള്ളിയാഴ്ച സിനൂപ് തിരുവനന്തപുറത്തു നിന്നും നാട്ടിലേക്കു വരുന്ന വഴി, മഴ ചാറുന്നുണ്ട്. കൊല്ലം ടൌണില്‍ എത്തിയതും സിനൂപ് ഒരു വലിയ ഫ്ലെക്സ് ബോര്‍ഡ് കണ്ടു കാര്‍ നിര്‍ത്തി..ബോര്‍ഡില്‍ "ഗുലാന്" ചിരിച്ചുകൊണ്ടിരിക്കുന്നു .. വരുന്ന ആഗസ്റ്റ് 22 നു "ഞങ്ങള്‍ വിവാഹിതരാകുന്നു".. എന്നെഴുതിയ ബോര്‍ഡില്‍ ഗുലാന്റെ കൂടെ ഗുലാന്റെ പെണ്ണും ഉണ്ട്.. ബാന്നരില്‍ ഗുലന്റെ കല്യാണത്തിന്റെ വെബ് സൈറ്റ് അഡ്രസ്സും കൊടുത്തിട്ടുണ്ട്.. ഗുലാനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അയക്കാന്‍ മെയില്‍ അഡ്രസ്സും ഉണ്ട്..
എന്തായാലും കാര്‍ നിറുത്തി..ഒരു ബോഞ്ചി വെള്ളം(നാരങ്ങ വെള്ളം) കുടിച്ചിട്ട് യാത്ര തുടരാം എന്ന് കരുതി സിനൂപ് അടുത്തുള്ള കടയില്‍ കയറി.. അപ്പോഴാണ് അവിടത്തെ കടയില്‍ തൂകിയിട്ടിരുന്ന മാഗസിനില്‍ തമിള്‍ നടന് സൂര്യയുടെ ഫോട്ടോ....സിനൂപ് ഒന്ന് സൂക്ഷിച്ചു നോക്കി.. അല്ല ..സൂര്യ അല്ല... അത് ഗുലാനാണ്..!! ഗുലാന്റെ കല്യാണ വിശേഷങള് ആയിരുന്നു അതില്‍... ഗുലാന് പുലി തന്നെ..!!!
ബോഞ്ചി വെള്ളവും കുടിച്ചു, മാഗസിനും വാണ്ടി സിനൂപ് യാത്ര തുടര്‍ന്ന്... പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി പിരിവു ചോദിച്ചത്.. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഗുലന്റെ കല്യാണ പരസ്യം പേപ്പറില്‍ കൊടുക്കാന്‍ വേണ്ടി ഫാന്‍സ് അസോസിയേഷന്റെ പിരിവു ആണ് പോലും.. ഗുലാനെ കുറിച്ച് ഓര്‍ത്തു കൊണ്ട് വണ്ടി ഓടിച്ച സിനൂപ്, റോങ്ങ് സൈഡില്‍ കൂടില്‍ കയറിയതിനു പോലീസ് പിടിച്ചു..
പോലീസ് : എടുക്കട നിന്റെ ബുക്കും, പേപ്പറും ...
സിനൂപ് (ബുക്കും പേപ്പറും കൊടുത്തു..)
പോലീസ് : ഒരു ആയിരം രൂപ ഫൈന്‍ അടിച്ചിട്ട് പോടാ..
സിനൂപ് : സര് ഞാന്‍ ഗുലാന്റെ ആളാണ്..
പോലീസ് (ഭയത്തോടെ) : ക്ഷമിക്കണം സാര്‍.. എനിക്ക് ആള് മാറി പോയതാണ്.. പ്ലീസ് ഗുലാനോട് പറയരുത്..
സിനൂപ് (മനസ്സില്‍) : ഗുലാന് ആള് ഒരു സംഭവം തന്നെ...!!
ആരാണ് ഈ ഗുലാന് ? ശരിയുത്തരം എസ് എം എസ് അയക്കുക..
അയക്കേണ്ട ഫോര്‍മാറ്റ് : WHO IS GULAN
അയക്കേണ്ട നമ്പര്‍ : 09160004188
Tuesday, July 28, 2009
ആരാണ് ഗുലാന് ?
posted by
അ സ് ലം പി . എ
at
Tuesday, July 28, 2009
Labels: Thamaasha
Subscribe to:
Post Comments (Atom)
2 comments:
Ithu Kalakki!!!
Araneee Anonymous????
Post a Comment