" No man is rich enough to buy back his Past "..... But you can cherish your memories.....

Friday, May 29, 2009

ബാംഗ്ലൂര്‍ യാത്ര - ഈ കഥ ഇവിടെ അവസാനിക്കും.....

രണ്ടാം ഭാഗത്തിന് എനിക്ക് കിട്ടിയ പ്രതികരണം വളരെ വലുതായിരുന്നു..
അതുകൊണ്ട് ഇനി തുടരാത്ത ഈ കഥ ഇവിടെ അവസാനിക്കും.....

ഞായരഴ്ചാ എഴുനേറ്റപ്പോള്‍ തന്നെ നേരം വൈകി . ജെസ്റിനും സുമേഷും ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിച്ചില്ല.. ബാക്കി എല്ലാവരും എഴുനേറ്റു ചുറ്റും കൂടി സൊറ പറയാന്‍ തുടങ്ങി. കൂടുതല്‍ വിഷയവും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തന്നെ ആയിരുന്നെകിലും.. ഇതിനിടയില്‍ എല്ലാ ക്ലാസ്സ്മറെസിന്റെയും പേരുകള്‍ കടന്നു പോയിരുന്നു.. സുമിത.. ശ്രീജ...അനീഷ്‌ ... അങ്ങനെ എല്ലാവരുടെയും.. ഒരു സുഹൃത്തിനെ കുറിച്ച് ദേഷ്യവും സങ്കടവും തോന്നുന്ന ഒരു സംഭവവും കേള്‍ക്കാന്‍ ഇടയായി. ഒരു മണിയോട് കൂടി എല്ലാവരും കുളിച്ചു റെഡി ആയി ഇന്ദുവിന്റെ വീടില്ലേക്ക്..


ഇന്ദുവിന്റെ വീട്ടില്‍ എത്തി..അരുള്‍ അവിടെ ഇല്ല ..പുള്ളി വലിയ എന്തോ ബിസ്സിനസ്സില്‍ പെട്ടിരിക്കയാനെന്നു തോന്നുന്നു.. ഫുള്‍ ടൈം തിരക്ക് ആണ്.... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതിന്റെ വിശപ്പ്‌ ജെസ്റിനെ അലട്ടിയത് കൊണ്ടാവാം അവിടെ ഉണ്ടായിരുന്ന പുട്ട് ജെസ്ടിന്‍ തട്ടി..
അരുള്‍ വന്നു, വിഭവ സമൃദമായ ഉച്ചയൂണു റെഡി ആയി.. ബീഫ് ഫ്രൈ, മൂര് കറി, ചെമ്മീന്‍, സാമ്പാര്‍, കാബേജ് ..etc .. കറികളുടെ എണ്ണം കൊണ്ട് മാത്രംമല്ല രുചി കൊണ്ടും പ്രത്യേകഥ ഉണ്ടായിരുന്നു.. എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു.. അതുകൊണ്ട് തന്നെ പലരും ഉറക്കം തൂങ്ങി തുടങ്ങി.. ഇതിനിടയില്‍ അരുള്‍ നതാനിയലിനെ പട്ടു പാടി ഉറക്കുകയും ചെയ്തു. പിന്നെ കുറച്ചു നേരം എല്ലാവരും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അരുള്‍ ആരുടെയൊക്കെയോ കാള്‍ പ്രതീഷിക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക് മൊബൈല്‍ എടുത്തു നോക്കുന്നുണ്ടായിരുന്നു..


നാല് മണിയോട് അടുത്ത്.. ഞങ്ങള്‍ സ്വപ്നയുടെ വീട്ടിലേക്കു .. ഉറക്കം തൂങ്ങി ആയിരുന്നു പലരും അങ്ങോട്ട്‌ നടന്നത് ..താമസിക്കുന്ന ഫ്ലാറ്റിനെ അടുത്ത് എത്തിയപ്പോള്‍ നമ്മുക്ക് പിന്നെ പോകാം എന്ന് പറഞ്ഞ മഹാന്മാരും ഉണ്ടായിരു‌ന്നു... സ്വപ്നയുടെ ആ പഴയ ചിരിയോടുള്ള ആ വരവേല്‍പ്പ് എല്ലാവരുടെയും ഉറക്കം പാതി കെടുത്തി.. അതുല്‍ അവിടെ ഉണ്ടായിരുന്നില്ല.. . ആദര്‍ശും എല്സോനും ഉണ്ടെങ്കില്‍ പിന്നെ സംസാരിക്കാന്‍ വിഷയത്തിന് നമ്മള്‍ എവിടെയും പോകണ്ട.. അവരുടെ കയ്യില്‍ ആവിശ്യത്തില്‍ കൂടുതല്‍ വിഷയം ഉണ്ടാകും.. എന്നെ അല്ബുതപെടുത്തിയ ഒരു കാര്യം.. ആദര്‍ശിന് ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യുന്ന കമ്പനിയും ലോകെഷനും ഒക്കെ മനപ്പാഠം.. എന്നോട് ഒരു തവന്ന മാത്രമേ സംസാരിച്ചിട്ടുള്ളൂ.. എന്നിട്ടും.. ഞാന്‍ ഇപ്പോഴും കോയമ്പത്തൂര്‍ CTS ല്‍ തന്നെ അല്ലെ എന്നുള്ള ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.. (സത്യം പറഞ്ഞാല്‍ ആദര്‍ശ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു.. )
അതുലിന്റെ കളി കോപ്പുകള്‍ എടുത്തു നഥാനിയേല്‍ കളിച്ചു കൊണ്ടേയിരുന്നു.


ഒരിടത്തും ഇരിപ്പുറക്കാതെ അരുളും.. (ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. എന്തോ ഉടായിപ്പ് വേലയുമായി ഇരിക്കുകയാണ് അദ്ദേഹം...) . ആദര്‍ശ് അതുലിന്റെ ഫോട്ടോസ് എടുത്തു കൊണ്ട് വന്നു. ഒരു ചിട്ടയും ഇല്ലാതെ വെച്ചിരിക്കയായിരുന്നു... എല്ലാവരും മാറി മാറി ഫോട്ടോ കണ്ടു.. അതുലിന്റെ ജന്മദിന ഫോട്ടോസ്... അപ്പോഴേക്കും സ്വപ്ന ചായയും ബിസ്കറ്റും .. പിന്നെ മാങ്ങയും കൊണ്ട് വന്നു.. നിമിഷ നേരം കൊണ്ട് എല്ലാം തീര്‍ന്നു.. ചായ കുടിച്ചു ... ഇനി പോകാം അല്ലെ.. ! അതെ പോകാം എല്സോനും ജെസ്റിനും പള്ളിയില്‍ പോകണം....

ഒടുവില്‍ അവിടെ നിന്നും യാത്ര പറഞ്ഞിരങുമ്പോള്‍.. ഓര്‍മയുടെ ബ്ലോഗില്‍ ഒരു ലേഖനം കൂടി എഴുതി ചേര്‍ത്തിരുന്നു..

ഞാന്‍ പരിചയപെടുത്തിയ രണ്ടു പുതു മുഖങ്ങള്‍
അതുല്‍ : സ്വപ്നയുടെ മോന്‍
നഥാനിയേല്‍ : ഇന്ദുവിന്റെ മോന്‍

പ്ലീസ് : ചിലപ്പോള്‍ എന്റെ വാക്കുകള്‍ സന്തോഷിപ്പിക്കും... മറ്റുചിലപ്പോള്‍ വേദനിപ്പിക്കും..
നന്ദി : അപരിചിതന്‍ ആയിട്ട് ആണെങ്കിലും ബ്ലോഗില്‍ അഭിപ്രായം എഴുതുന്ന സുഹൃത്തിനു നന്ദി..

1 comment:

Anonymous said...

'Nandi' Sweekarichirikkunnuu.. :)