" No man is rich enough to buy back his Past "..... But you can cherish your memories.....

Friday, May 22, 2009

സോറി എഴുതാന്‍ വൈകി പോയി.....

ചെന്നൈയില്‍ നിന്നും Bangalore ലേക്ക്....ബസില്‍ ഉറക്കമുണര്‍ന്ന ഞാന്‍ സമയം നോക്കി 5.15 .. ഹോ ഒന്നും കൂടി ഉറങ്ങാം.. 7 മണി ആണ് സമയം പറഞ്ഞിരിക്കുനന്തു.. ... പെട്ടെന്ന്.. അതാ ഫോറം... അയ്യോ..!!! ബാഗ്‌ എടുത്തു ഡ്രൈവരോട് ക്രൈസ്റ്റ് കോളേജ് ആയോ എന്ന് ചോദിച്ചു.. ഉടനെ വണ്ടി നിര്‍ത്തി ഇറങ്ങിക്കോ എന്ന് പറഞ്ഞു.... ഇറങ്ങിയ ഞാന്‍ ക്രൈസ്റ്റ് കോളേജ് നോക്കി ... കാന്നുന്നില്ല.. കുടുങ്ങി എന്ന് തോന്നി.. ഉടനെ എല്സനെ വിളിച്ചു .. രക്ഷപെട്ടു സ്ഥലം അത് തന്നെ.. എല്സോന്റെ കൂടെ ബൈക്കില്‍ റൂമിലേക്ക്‌...

ഉറക്കമാണ്.. ബിബീഷും .. ബിനീഷും.. ഞാന്‍ അവരെ ശല്യപെടുത്താന്‍ തുടങ്ങി..
ബിനീഷ്‌ : സമയം എന്തായി..?
ഞാന്‍ : 6
ബിനീഷ്‌ : ഒരു 10 ആകുമ്പോള്‍ എന്നെ വിളിക്ക്.. നമ്മുക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ പോകാം..
ഞാന്‍ : (മനസ്സില്‍) ചെന്നൈയില്‍ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കനല്ലേ ഞാന്‍ വന്നത്. !!!!
8-9 ആയപ്പോള്‍ എല്ലാവരെയും കുത്തി എഴുനെല്പിച്ചു കഴിക്കാന്‍ പോയി.... ഇതിനിടയില്‍ ജെസ്ടിന്‍ വിളിച്ചു 3 ആകുമ്പോള്‍ വരാമെന്ന്.. റൂമില്‍ തിരിച്ചെത്തിയ ഉടനെ തുടങ്ങി.. ചീട്ടു കളി..16, 17...... 28..
ഒരു രണ്ടു മനികൂരോല്ലാം പൊരിഞ്ഞ മത്സരം....

ഇനി ഒരു ഇടവേള.... (കുളിച്ചു റെഡി ആയി ഉച്ചഭക്ഷണം കഴിച്ചു..)

സമയം 4 മണി.. ഇന്ദുവിന്റെയും സ്വപ്നയുടെയും വീട്ടില്‍ പോകാമെന്ന് കരുതി.. എല്സണ്‍ ഇന്ദുവിനെ യും സ്വപ്നയെയും വിളിച്ചു പറഞ്ഞു.. സ്വപ്ന ശോപിങ്ങിനു പോയിരിക്കയാണ്‌ ഒരു 2 മണികൂര്‍ കഴിഞ്ഞു വിളിച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞു.. ഇന്ദുവിന്റെ വീട്ടില്‍ പോയി.. വാവയെ കണ്ടു.. അരുള്‍ ഉണ്ടായിരുന്നില്ല.... ചായ കുടിച്ചു... അപ്പോഴേക്കും ജെസ്റിനും സുമേഷും വന്നു.. എന്താ അടുത്ത പരിപാടി... എല്സണ്‍ സ്വപ്നയെ വിളിച്ചു. എടുക്കുന്നില്ല ... (സ്വപ്ന അറിഞ്ഞു കൊണ്ട് എടുക്കതിരുന്നതാണോ അആവോ....) രണ്ടു മൂന്ന് തവണ എല്സണ്‍ വിളിച്ചെന്ന് തോന്നുന്നു.. (അത് പോട്ടെ.... മിസ്സ്‌ കാള്‍ കണ്ടു തിരിച്ചു പോലും വിളിച്ചില്ല.. !)


അവിടെ നിന്നും ഇറങ്ങിയ ഞങ്ങള്‍ ഫോറം തിലേക്കു പോയി. സിനിമ കാണാമെന്നു വിചാരിച്ചു..
ജെസ്ടിന്‍ : നമ്മുക്ക് ജാക്കി കാണാം.. ഞാന്‍ രണ്ടു പ്രാവിശ്യം കണ്ടു.. നല്ലതാ..എനിക്കിഷ്ടപെട്ടു..
ഞാന്‍ : ഒന്ന് ഞെട്ടി.. ഫാന്‍ ആണെങ്കിലും അവനു ഇത്രക്ക് വട്ടുണ്ടോ എന്ന് തോന്നി.. !!!
ഭാഗ്യ ദേവത ഉണ്ടെങ്കില്‍ കാണാമെന്നു എല്ലാവരും പറഞ്ഞു..
PVR ഒന്ന് കറങ്ങി. ഭാഗ്യ ദേവത ഇല്ല... . . ഓ.. രക്ഷപെട്ടു ജാക്ക്കി യും. ഇല്ല.... കറക്കം കഴിഞ്ഞു താഴത്തെ ഫ്ലോര്‍ എത്തിയപ്പോള്‍ എന്റെ റോള്‍ തുടങ്ങി.. KFC ചിക്കന്‍...!!!!!
ഞാന്‍ : വാ..വാ.. ചിക്കന്‍ കഴിക്കാം..
എല്ലാവരും.. ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. (മനസ്സില്‍ പറഞ്ഞു കാണും ഇവന് ഇപ്പോഴും തീറ്റ മാത്രമേ ഉള്ളു എന്ന്.. )
ഞാനും ജെസ്റിനും ക്യൂവില്‍ നിന്ന്.. ഫുള്‍ ബക്കറ്റ്‌ (12 piece) ഓര്‍ഡര്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.
അപ്പോള്‍ എല്സണ്‍ : 12 piece വെറുതെ വേസ്റ്റ് ആകും. നമ്മള്‍ 5 പേരല്ലേ ഉള്ളു (ബിനീഷ്‌ വെജ് ആണ്..)
അപ്പോള്‍ ജെസ്ടിന്‍ എന്നെ ഒന്ന് നോക്കി ഒരു ചിരി..അതിന്റെ അര്‍ഥം എല്ലാവര്ക്കും മനസ്സില്‍ ആയെന്നു തോന്നുന്നു .. പിന്നെ ആരും ചിക്കന്‍ അധിക്കം ആകും എന്ന് പറഞ്ഞില്ല.. ക്രെഡിറ്റ്‌ കാര്‍ഡ്‌ വീശി ജെസ്ടിന്‍ കാശ് പേ ചെയ്തു....


റൂമില്‍ തിരിച്ചു എത്തിയ ഉടനെ തുടങ്ങി വീണ്ടും ചീട്ടു കളി...സമയം 10.30 ആയപ്പോള്‍ ഇന്ദുവിന്റെ കാള്‍ ... അവര്‍ അങ്ങോട്ട്‌ വരുന്നുടെന്നു.... എല്ലാവരും പെട്ടെന്ന് അവരെ വരവേല്‍ക്കാന്‍ റെഡി ആയി. !!!! അരുളും ഇന്ദുവും വന്നു... ഞങ്ങളുടെ കൂടെ ചുറ്റും. കൂടി.... പിന്നെ കുറച്ചു നേരം കുശലം പറഞ്ഞു.... അവര്‍ വന്നത് ഞങ്ങളെ പെട്ടെന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷനിക്കനാണ്... പിറ്റേന്ന് ഉച്ചക്ക് വരാമെന്ന് ഞാന്‍ പറഞ്ഞു.. അവരെ യാത്ര അയച്ചു.. (അവരെ ഞാന്‍ സമ്മതിച്ചു.. പ്രത്യേക്കിച്ചും അരുളിനെ... അരുളിന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണോ അതോ ഇന്ദുവിന്റെ ക്ലാസ്സ്മറെസ്‌ ആണോ ഞങ്ങള്‍ എന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തു പോയി.. ‍)


തുടരും
ഇന്ദുവിന്റെ ഗ്രേറ്റ്‌ ഉച്ച സദ്യ ... സ്വപ്നയുടെ ചായ സല്കാരം.... ആദര്‍ശിന്റെ ഫോട്ടോ ഷോ... അരുളിന്റെ ബിസിനസ്‌ തിരക്ക്...... പിന്നെ ഒരു ചെന്നൈ സല്‍ക്കാരം.. ഡാനിയും...സോമിയയും..

1 comment:

Anonymous said...

Jestinte Credi card veeshal .. Athu kanmunnil kanda pole.