ശനിയാഴ്ച രാത്രി ഇന്ദുവും അരുളും വന്നു പോയതിനു ശേഷം ചീട്ടു കളി പുരോഗമിച്ചു.. പഴയ ആ പ്രതാപം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ആയിരുന്നു മത്സരം.. എല്സനും ബിനീഷും സുമേഷും ആയിരുന്നു ഒരു ടീം.. ബിനീഷ് ആയിരുന്നു കളിയിലെ കേമ്മന്‍... കൂടുതല്‍ എഴുതുനില്ല.. ഏക്ദേശം 3 മണി ഓളം നീടു ആ മത്സരം അതില്‍ നിന്നും മനസിലാക്കാം ആ കളിയുടെ രസം. എല്ലാവര്ക്കും പഴയ ആ കുസാറ്റ് മനസ് തന്നെ....!!!
ഇനി ഉറക്കം .. (ഉറക്കം തീരും വരെ... ഒരു ഫ്ലാഷ് ബാക്ക്.. ചെന്നൈ വിശേഷം പറയാം...)
അമ്പതു രൂപ കൊണ്ട് ചെന്നൈ കാണാന്‍ ഇറങ്ങിയ ഞാന്‍ നേരെ പോയത് ഡാനിയുടെ വീട്ടിലേക്കാണ്.. അല്ല അവന്‍ വന്നു വിളിച്ചു എന്ന് വേണം പറയാന്‍ ...വൈക്കുന്നെരതെക്ക് 2 ഹരിഹര്‍ നഗര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ഡാനി.. . ഡാനിയുടെയും സോമിയയുടെയും വീടിനെ പറ്റി പറഞ്ഞറിവു ഉണ്ടായിരുന്നിട്ടു കൂടി ഞാന്‍ ആ വീട് കണ്ടപ്പോള്‍ ഞെട്ടി പോയി.. ബാച്ചിലേര്‍സ് പോലും താമസിക്കാന്‍ മടിക്കുന്ന ഒരു വീട്...അന്ന് സോമിയ്ക്ക് ഓഫീസ് ഉണ്ടായിരുന്നു...
12 മണിയോട് കൂടി ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങി... തിരുവന്മിയൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ഞാനും ഡാനിയും സോമിയെ കാത്തു നില്‍കുമ്പോള്‍ അതാ ഒരുത്തന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് വരുന്നു... പിന്നെ ആണ് മനസിലായത് ഒരുത്തന്‍ അല്ല ഒരുത്തി .. ഞാന്‍ കാത്തു നിന്ന സോമിയ തന്നെ ആയിരുന്നു അത്....പഴയ ഒരു കുസാറ്റ് ഓര്‍മ എന്റെ മനസ്സില്‍ കൂടി ഓടി... മനസിനെ സന്തോഷത്തോടെ വേദനിപ്പിക്കുന്ന നിമിഷങ്ങള്‍, അത് തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ മാത്രം....
ഞങ്ങള്‍ നേരെ പോയത് ചെന്നൈ സെന്‍ട്രല്‍ എന്ന ഷോപിംഗ് മാളിലേക്ക് ആണ്.. വിശപ്പിന്റെ വിളി ഡാനിയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...മാളില്‍ നേരെ പോയത് 5 -)o മത്തെ നിലയിലേക്ക് ആണ്.. അവിടെ ആണ് ഫുഡ് കോര്‍ട്ട്.. എന്നോട് എന്ത് വേണം എന്ന് ചോദിച്ചു.... വെജ് മതിയോ.. ഡാനി വെജ് ആണ് കഴിക്കുന്നത് എന്ന്... (ഞാന്‍ മനസ്സില്‍ .. കുടുങ്ങിയോ.. വെജ് ???) .. ഞാന്‍ പതിയെ ഒന്ന് നിന്നടത് നിന്നു ചുറ്റി കറങ്ങി.. അതാ KFC... രക്ഷപെട്ടു....KFC യില്‍ നിന്നു ചിക്കന്‍ കഴിച്ചിറങ്ങിയ ഞങ്ങള്‍ അവിടത്തെ ഷോപ്പുകളില്ലോക്കെ കയറി ഇറങ്ങി.. ഇതിനിടയില്‍ ഡാനി ഇടക്കൊകെ പറയുന്നുണ്ടായിരുന്നു നീ ഇതോക്കെ മെയില്‍ അയച്ചു എല്ലാവരെയും അറിയിക്കണം.. എന്ന്.. ഇതാ . ഞാന്‍ എന്റെ കടമ നിര്‍വഹിച്ചു..... എല്ലാവരെയും വിളിച്ചു ഇത് പോലെ ട്രീറ്റും സിനിമയും കാണിപ്പികണം എന്നൊക്കെ പറഞ്ഞോ എന്നൊരു സംശയം. (അതോ എനിക്ക് തോന്നിയതാണോ..)
സിനിമ തുടങ്ങി... 2 ഹരിഹര്‍ നഗര്‍... നടക്കാന്‍ കൊതിക്കുന്ന നടക്കാന്‍ സാധ്യതയില്ലാത്ത.... ഒരു സിനിമയുടെ തിരകഥ എന്റെ മനസില്ലൂടെ .... "2 കുസാറ്റ്" ....
ഫ്ലാഷ് ബാക്ക് പറഞ്ഞു നേരം വെളുത്തു........
ഞാനൊന്നു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് കഥ തുടരാം...........തുടരും..
1 comment:
"പഴയ ഒരു കുസാറ്റ് ഓര്‍മ എന്റെ മനസ്സില്‍ കൂടി ഓടി... മനസിനെ സന്തോഷത്തോടെ വേദനിപ്പിക്കുന്ന നിമിഷങ്ങള്‍, അത് തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ മാത്രം.." SUPERB!!
Post a Comment